ദിവസവും സാലഡുകൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ എല്ലായിപ്പോഴും സാലഡിൽ വ്യത്യസ്തത കൊണ്ടുവരുന്നതായിരിക്കും നല്ലത്. പച്ചക്കറികളും, പഴങ്ങളും, ഇലവർഗ്ഗങ്ങളും മാത്രം ഉൾപ്പെടുത്തുന്നതിലൂടെ സാലഡ് ഹെൽത്തിയാകും എന്നത് തികച്ചും തെറ്റിധാരണയാണ്. പ്രോട്ടീൻ ധാരാളമുള്ള ചിക്കനും, മുട്ടയുമൊക്കെ ഉപയോഗിച്ചും സാലഡ് ഒരുക്കാം.
ചേരുവകൾ
ചിക്കൻ
ഉപ്പ്
കുരുമുളകുപൊടി
ഒലിവെണ്ണ
വെളുത്തുള്ളി
കാരറ്റ്
ബ്രോക്കൊളി
സോയസോസ്
കോൺഫ്ലോർ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയത് ചെറിയ കഷ്ണങ്ങളാക്കി അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി അൽപ്പം സമയം മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾ സ്പൂൺ ഒലിവെണ്ണ ഒഴിച്ച് ചൂടാക്കി രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേർക്കുക. ഒരു കാരറ്റ് വട്ടത്തിൽ അരിഞ്ഞത്, അര കപ്പ് ബ്രോക്കൊളി എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. ഒരു ടീസ്പൂൺ സോയസോസ്, ഒരു ടീസ്പൂൺ കോൺഫ്ലോർ വെള്ളം ഒഴിച്ച് കലക്കിയത് എന്നിവ ചേർത്തിളക്കി, ആവശ്യമെങ്കിൽ അൽപ്പം ഉപ്പ് കൂടി ചേർത്ത് കഴിക്കാം.
















