Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

സുഗന്ധവ്യഞ്ജന വ്യാപാരിയുടെ കൊലപാതകം: മോഷണശ്രമമെന്ന മൊഴി കള്ളം; ഭാര്യയുടെ ആസൂത്രണം പുറത്തുകൊണ്ടുവന്ന് പോലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2026, 07:01 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മധ്യപ്രദേശിൽ മോഷണശ്രമത്തിനിടെ വ്യാപാരി കൊല്ലപ്പെട്ടെന്ന പരാതിയിൽ നാടകീയ തിരിവ്. സുഗന്ധവ്യഞ്ജന വ്യാപാരിയായ പുരോഹിത് ദേവ് കൃഷ്ണയുടെ (28) മരണം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ പ്രിയങ്ക (25), കാമുകൻ കംലേഷ് പുരോഹിത് (32), വാടകക്കൊലയാളി സുരേന്ദ്ര ഭാട്ടിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

​കഴിഞ്ഞ ഏഴാം തീയതിയാണ് ദേവ് കൃഷ്ണയെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഭർത്താവിനെ വകവരുത്തിയെന്നും 3.7 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്തെന്നുമായിരുന്നു പ്രിയങ്ക പോലീസിന് നൽകിയ മൊഴി. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രിയങ്ക വിവരിച്ച മോഷണ കഥ പോലീസിനെപ്പോലും ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

മോഷ്ടാക്കൾ തന്നേയും ഉപദ്രവിച്ചെന്നും കൈകാലുകൾ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നെന്നുമാണ് പ്രിയങ്ക അവകാശപ്പെട്ടിരുന്നത്. എന്നാൽ, മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് തന്നെ പോലീസ് കണ്ടെടുത്തു. ഇതോടെയാണ് പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ദേവ് കൃഷ്ണയുമായി പ്രിയങ്ക നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ശാരീരിക വർണ്ണത്തെക്കുറിച്ച് പറഞ്ഞ് യുവതി നിരന്തരം അധിക്ഷേപിച്ചിരുന്നതായും ഇതിലും നല്ല ഒരാളെ ഭർത്താവായി കിട്ടാൻ താൻ അർഹയാണെന്ന് പ്രിയങ്ക വിശ്വസിച്ചിരുന്നതായും കൊല്ലപ്പെട്ടയാളുടെ സഹോദരി ജ്യോതി വെളിപ്പെടുത്തി. ഇതിനിടെയാണ് കംലേഷുമായി പ്രിയങ്ക പ്രണയത്തിലാകുന്നതും ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിക്കുന്നതും.

ഭർത്താവിനെ വധിക്കാൻ ഒരു ലക്ഷം രൂപയ്ക്കാണ് സുരേന്ദ്ര ഭാട്ടിയ എന്ന ക്രിമിനലിന് ഇവർ കൊട്ടേഷൻ നൽകിയത്. 50,000 രൂപ മുൻകൂറായി നൽകി. സംഭവദിവസം രാത്രി പ്രിയങ്ക തന്നെ വീടിന്റെ മുൻവാതിൽ തുറന്നിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ് കൃഷ്ണയെ സുരേന്ദ്ര ഭാട്ടിയ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ അലമാരകൾ വാരിവലിച്ചിടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ദേവ് കൃഷ്ണയുടെ കുടുംബം.

മോഷണശ്രമം എന്ന പരാതി നൽകിയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രിയങ്ക പറയുന്നത്:

‘അവർ ആദ്യം എന്റെ വായപൊത്തി. പിന്നീട് പറഞ്ഞു നിങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം ഞങ്ങൾക്ക് തരും, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ കൊല്ലും. അവർ എന്നെ വലിച്ചിഴച്ചു. അലമാരികൾ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞാൻ പറഞ്ഞു, ഞാൻ എല്ലാം തരാം , ഞങ്ങളെ വെറുതെ വിടൂ . എന്റെ എല്ലാ സാധനങ്ങളും എടുത്ത് അവർക്ക് കൊടുത്തു. എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. എന്റെ വസ്ത്രങ്ങൾ അവർ കീറി ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ , അവർ എന്റെ ഭർത്താവിനെ കൊല്ലും എന്നു പറഞ്ഞു. ഞാൻ അവരിൽ രണ്ടുപേരെ കണ്ടു, പക്ഷേ കൂടുതൽ പേരുണ്ടായിരുന്നു’.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: മധ്യപ്രദേശ്ഭാര്യ ഭർത്താവിനെ കൊന്നുWIFE KILL HUSBANDWIFE HIRE GOON TO KILL HUSBANDWIFE KILL HUSBAND FOR LOVERഭർത്താവിനെ കൊല്ലാൻ വേണ്ടി ഭാര്യ ഗുണ്ടയെ നിയമിച്ചുകാമുകന് വേണ്ടി ഭാര്യ ഭർത്താവിനെ കൊന്നുmadhyapradeshANWESHANAM NEWS

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies