Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നസ്രിയയെ കണ്ട് പഠിക്കൂ’; നടന്റെ അവഹേളനത്തിലും വേദനയോടെ ജോലി തുടർന്ന രഞ്ജിനി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 12, 2026, 07:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവതാരക രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാലത്തിനുമുന്നേ സഞ്ചരിച്ച അവതാരകരിൽ ഒരാളായിരുന്നു രഞ്ജിനിയെന്ന് അഷ്റഫ് പറഞ്ഞു. പൊതുവേദിയിൽ വച്ച് ജഗതി ശ്രീകുമാർ പരസ്യമായി അപമാനിച്ചപ്പോൾ ആത്മസംയമനം കൈവിടാതെ നിന്ന രഞ്ജിനിയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ജീവിതം ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതാണ്. മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തുകയും നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായം, അദ്ഭുതകരമായിരിക്കുമെന്ന് വിശ്വസിക്കുകയും വേണം. നമ്മുടെ ഭൂതകാലത്തെ ഖേദമില്ലാതെ സ്വീകരിക്കുകയും വർത്തമാനകാലത്തെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും ഭാവിയെ ഭയമില്ലാതെ നേരിടുകയും വേണം. അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ് നടന്നു നീങ്ങിയ വഴികളെക്കുറിച്ചും ഇപ്പോൾ അവർ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളിലേക്കും നമുക്കൊന്ന് കടന്ന് ചെല്ലാം.

രഞ്ജിനി ആരാണെന്നതിന് ഒരു മുഖവുര ആവശ്യമില്ല. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ ഇന്നും ഒന്നാം സ്ഥാനത്തു നിൽക്കുന്ന മിന്നും താരം. അവതരണരംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പേരിനും പ്രശസ്തിക്കും ഇന്നും മങ്ങലേറ്റിട്ടില്ല. രഞ്ജിനി ആങ്കറിങ് രംഗത്തു കടന്നുവന്നപ്പോൾ തോന്നിയത്, അവരുടെ അവതരണ ശൈലി കാലത്തിനും മുമ്പേ സഞ്ചരിക്കുന്നതല്ലേ എന്നായിരുന്നു. അത് ഭാഷയിലായാലും വേഷത്തിലായാലും സംഭാഷണത്തിലായാലും.

എന്നാൽ അവരുടെ രീതികളൊക്കെ ഇന്നിപ്പോൾ സർവസാധാരണം. രഞ്ജിനിയുടെ കടന്നുവരവിന്റെ കാലഘട്ടത്തിൽ അവർക്കൊരുപാട് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവൾ, ആളെ കെട്ടിപിടിക്കുന്നവൾ, അടക്കവും ഒതുക്കവും ഇല്ലാത്തവൾ എന്നിങ്ങനെ വിമർശനങ്ങൾ ഏറെ. വിമർശനങ്ങളിൽ തളരാത്ത അവതാരകയാണ് രഞ്ജിനി, അതിനെയൊക്കെ അവഞ്ജയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

രഞ്ജിനി കടന്നുപോയ ജീവിത പാതകൾ മടികൂടാതെ അവർ വരച്ചു കാട്ടുമ്പോൾ അവരോട് ആദരവാണ് തോന്നാറുള്ളത്. ഏഴാമത്തെ വയസ്സിൽ പിതാവ് നഷ്ടപ്പെടുന്നു, അന്ന് അമ്മയ്ക്ക് 30 വയസ്സ്. രഞ്ജിനിയെയും അമ്മയെയും സംരക്ഷിച്ചത് മുത്തച്ഛനാണ്. 15ാം വയസ്സിൽ അവതാരകയായി രംഗത്തു വരുന്നു. അങ്ങനെ സ്റ്റാർ സിങർ പരിപാടിയിലേക്ക്. ആ ഷോ രഞ്ജിനി ഹരിദാസ് എന്ന പെൺകുട്ടിയുടെ തലവര തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറി. പിന്നീടങ്ങോട്ട് ഐഡിയ സ്റ്റാർ സിംഗർ പല സീസണുകൾ വന്നുപോയിട്ടുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന അവതാരക ഉണ്ടാക്കിയ ഒരോളം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ കിടപ്പുണ്ട്. രഞ്ജിനി പറയുന്നുണ്ട് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ സ്റ്റാർ സിങ്ങർ എനിക്ക് സമ്മാനിച്ചു എന്ന്. അത് ശരിയാണ്. അവരിന്ന് ഈ നിലയിൽ എത്തിയത് ആ ഒരൊറ്റ പ്രോഗ്രാമിൽ നിന്നും കൈവരിച്ച ഫെയിമിലൂടെയാണ്. ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്റ്റാർ സിങ്ങറിൽ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയവേദനയും അപമാനവും നൽകുന്ന ഒരു അനുഭവം അവിടെ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരൻ ജഗതീ ശ്രീകുമാറിൽ നിന്നുമാണ്. ജഗതി ആ വേദിയിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു.

അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരിൽ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികർത്താവാകാൻ പാടില്ല എന്നതായിരുന്നു. എന്നിട്ട് ജഗതി അവരെ അനുകരിച്ചുകൊണ്ട് ഇംഗ്ലിഷിൽ പറഞ്ഞു ‘ആൾറൈറ്റ്, ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുൾ പെർഫോമൻസ് ലെറ്റ് അസ് ഗിവ് ഫുൾ മാർക് ജഡ്ജസ്’ എന്ന് പറയുമ്പോൾ ഓഡിയൻസ് ഒന്നടങ്കം അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. വിഷമവും ജാള്യതയും മറച്ചുവച്ചുകൊണ്ട് ജഗതിക്ക് തൊട്ടടുത്തു നിന്ന രഞ്ജിനിയും ഓഡിയൻസിനോടൊപ്പം ആർത്തു ചിരിച്ചു.

എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ടുപഠിക്കാൻ ഒരു ഉപദേശവും കൊടുത്തു. ആ വേദിയിൽ നസ്രിയയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. നസ്രിയ ആങ്കർ ചെയ്യുമ്പോൾ വിധി പറയാറില്ല എന്നായിരുന്നു ജഗതി വിളിച്ചു പറഞ്ഞത്. എന്നാൽ ആ സമയങ്ങളിൽ നസ്രിയ രഞ്ജിനിയുടെ ആങ്കറിങ് ശൈലികൾ അനുകരിച്ച് രഞ്ജിനിയെ ശിഷ്യപ്പെടാൻ നടക്കുന്ന സമയമാണെന്ന് ഓർക്കണം. രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജഗതി കയ്യടി വാങ്ങി ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. ആ വേദന കടിച്ചമർത്തികൊണ്ട് പുഞ്ചിരിയോടെ നിന്ന് തന്റെ ജോലി തുടരുകയാണ് ഉണ്ടായത്.

ReadAlso:

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

എന്നാൽ പിന്നീട് അറിയാൻ കഴിഞ്ഞത് ഇടവേള സമയത്ത് അവർ വേദിയുടെ പിന്നിൽ വന്നു നിന്നുകൊണ്ട് സങ്കടം സഹിക്കാനാവാതെ വിതുമ്പി കരഞ്ഞു എന്നാണ്. എന്നാൽ ഇതൊക്കെ കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു, വിലമതിക്കുന്നതായിരുന്നു. എനിക്ക് മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. പലരുടെയും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയുമ്പോൾ ചിലരെങ്കിലും ചോദിക്കാറുണ്ട് കഴിഞ്ഞുപോയ കാര്യമല്ലേ അതൊക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന്. ഒരാളെക്കുറിച്ച് നമ്മൾ പറയുമ്പോൾ ചിലപ്പോൾ കഴിഞ്ഞുപോയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചില കാര്യങ്ങളൊക്കെ സത്യസന്ധമായി വെളിപ്പെടുത്തേണ്ടി വരും. അതിൽ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകുക സ്വാഭാവികം മാത്രം രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറവും പറയുന്നത് ഇന്നുവരെ നമ്മൾ കേട്ടിട്ടേയില്ല. തന്റെ നേരെ വരുന്നതിന് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപാട് പേരുമായി റിലേഷൻ ഉണ്ടായിട്ടും ഒന്നും വർക്ക് ആയില്ല. കോവിഡ് സമയത്ത് ശരത്തുമായി തുടങ്ങിയ പ്രണയം ഒന്നിച്ചുള്ള ജീവിതമായി തുടരുമെന്ന് എല്ലാവരും കരുതി. അതിനുള്ള കാരണം അവർ തമ്മിൽ ശക്തമായ സൗഹൃദവും ലിവിങ് ടുഗദറും ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് കാലം കഴിഞ്ഞപ്പോൾ രണ്ട് പേരും രണ്ട് വഴിക്കു പിരിഞ്ഞു. കല്യാണവും കുട്ടികളും വേണ്ടെന്നു വച്ച രഞ്ജിനി ഇപ്പോൾ ഹോർമോൺ വ്യതിയാനത്തിന്റെ വേദന അനുഭവിക്കുകയാണ്. രഞ്ജിനിയെന്ന വലിയ കലാകാരിയെ സ്നേഹിക്കുന്നവർക്ക് ഇത് കേൾക്കുമ്പോൾ വലിയ വേദന തോന്നാം. ഇതിനെയെല്ലാം എത്രയും പെട്ടന്ന് തരണം ചെയ്ത് അവർ തിരിച്ചുവരട്ടെ.

Tags: രഞ്ജിനി ഹരിദാസ്ആലപ്പി അഷ്റഫ്

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies