ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തി ഇറാൻ. ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടുമെന്നും അല്ലാത്തവയുടെ യാത്ര വൈകിപ്പിക്കുമെന്നുമാണ് ഇറാന്റെ പുതിയ തീരുമാനം.
സിഎൻഎൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്. മേഖലയിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിൽ അമേരിക്ക വിശ്വാസലംഘനം നടത്തുന്നുവെന്ന ആരോപണമാണ് ഇറാനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഉപരോധത്തിന്റെ മറവിൽ അമേരിക്ക നടത്തുന്നത് ‘കടൽക്കൊള്ളയും ഗുണ്ടായിസവുമാണെന്ന്’ ഇറാന്റെ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ആരോപിച്ചു.
















