2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15-നാണ് നടക്കുക.
ഹയർ സെക്കൻഡറി (HSS), വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSS) പരീക്ഷകളുടെ ഫലങ്ങൾ മെയ് 22-ന് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ഓടെ പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാ ഭവനും ഹയർ സെക്കൻഡറി വിഭാഗവും പൂർത്തിയാക്കി വരികയാണ്.
















