കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുമ്പോൾ, വോട്ടെണ്ണലിന് മുന്നോടിയായുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവരും.
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 29) അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്ന എക്സിറ്റ് പോൾ നിരോധനം വൈകിട്ട് 6:30-ഓടെ നീങ്ങും.
ഇതോടെ കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പമാണെന്ന പ്രവചനങ്ങൾ വിവിധ ഏജൻസികൾ പുറത്തുവിട്ടു തുടങ്ങും. മെയ് 4 തിങ്കളാഴ്ചയാണ് ഔദ്യോഗിക വോട്ടെണ്ണൽ നടക്കുന്നത്.
















