അമ്പലപ്പുഴയിൽ നാലാം റൗണ്ട് പൂർത്തിയായി. ആകെ 55 ബൂത്തിൽ നിന്നും ജി സുധാകരൻ 5921 വോട്ടുകളുടെ ലീഡ് നേടി. ബൂത്ത് നമ്പർ 51 കംപ്ലയിൻ്റിനെ തുടർന്ന് മാറ്റിവച്ചു.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും എച്ച്. സലാമിനെ പിന്നിലാക്കി ലീഡ് നേടാൻ സുധാകരന് സാധിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി അരുൺ അനിരുദ്ധനും പിന്നിലാണ്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച മണ്ഡലങ്ങളിലൊന്നായിരുന്നു അമ്പലപ്പുഴ. ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ചർച്ചകൾക്കും വിവാദങ്ങളും തുടങ്ങിയത്
















