യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ അവശിഷ്ടം പതിച്ച് തീപടർന്നു. 3 ഇന്ത്യക്കാർക്ക് പരുക്കുണ്ട്. ഒമാനിൽ ബുഖ ഗവർണറേറ്റിലുണ്ടായ ഇറാൻ വ്യോമാക്രണത്തിൽ 2 വിദേശികൾക്കു പരുക്കേറ്റു. 4 കാറുകൾ തകർന്നു.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നവർ താമസിച്ചിരുന്ന പാർപ്പിടസമുച്ചയത്തിലാണു മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. യുഎഇയിൽ 4 മിസൈലുകളാണ് ആക്രമണം നടത്തിയത്.
മൂന്നര മണിക്കൂറിനുള്ളിൽ 5 തവണ ആക്രമണം ഉണ്ടായതോടെ യുഎഇയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസുകളിലേക്കു മാറി.
ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറും ഇറാൻ ആക്രമിച്ചു. രണ്ടു ഡ്രോണുകളാണു ടാങ്കറിനു നേരെ ആക്രമണം നടത്തിയത്.
















