തിരുവനന്തപുരം: എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.
നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് ധാരണയുണ്ടാകും. പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടേറിയറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. സിപിഐ നേതാവ് കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സിപിഐ നേതൃയോഗത്തില്‍ പ്രതിപക്ഷ തീരുമാനം എടുക്കും.
















