ആളും ആരവവും പടയൊരുക്കവും സെക്യൂരിട്ടിയും റോഡ് ക്ലിയറന്‍സുമൊക്കെയായി ഏകാധിപതിയെപ്പോലെ സഞ്ചരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തലസ്ഥാനത്തെ റോഡിലൂടെ ആരുമല്ലാതെ യാത്ര ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വീഴ്ചയില്‍ പിണറായി വിജയന്‍ ജയിച്ചു, പക്ഷെ, പാര്‍ട്ടി അമ്പേ തോറ്റു തുന്നം പാടി. മത്സരിച്ച മന്ത്രിമാരില്‍ ബഹുഭൂരിപക്ഷം പേരും തോറ്റപ്പോള്‍ ധര്‍മ്മടത്ത് വിറച്ചാണ് പിണറായി വിജയം നേടിയത്. കഴിഞ്ഞ പത്തു വര്‍ഷം പോലീസിന്റെ സുരക്ഷാ വലയത്തില്‍ നിന്നപ്പോള്‍ കിട്ടിയ സുഖം ഇന്നില്ല. പാര്‍ട്ടി നല്‍കിയ കാറിലാണ് മുഖ്യമന്ത്രിയുടെ യാത്ര കണ്ണൂര്‍ വിമാനത്താവളത്തിലും തിരുവനന്തപും വിമാനത്താവളത്തിലും മാധ്യമങ്ങളെ കാണുന്നത് പിണറായി വിജയന്‍ ഒഴിവാക്കി.
എന്നാല്‍, പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലയില്‍ അദ്ദേഹം കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്താനായി വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്ന പ്രതീക്ഷ, മാധ്യമങ്ങള്‍ കൈവിടുന്നില്ല. വിമാനത്താവളത്തില്‍ നിന്നും ക്ലിഫ് ഹൗസിലേക്കാണ് പോയത്. വിമാനത്താവളത്തില്‍ എ.എ റഹീം, വി. ജോയ്, വി. ശിവന്‍കുട്ടി എന്നിവര്‍ സ്വീകരിച്ചു. പാര്‍ട്ടി സെക്രട്ടറി സഞ്ചരിക്കുന്ന വാഹനമാണ് വിമാനത്താവളത്തില്‍ എത്തിയത്. എ.കെ.ജി സെന്ററിന് അടുത്തുള്ള ചിന്താ വാരികയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പൊളിറ്റ്ബ്യൂറോ മെമ്പര്‍മാര്‍ക്ക് താമസിക്കാനുള്ള മുറികളില്‍ രണ്ടു മുറികളാണ് പിണറായി വിജയനായി അനുവദിച്ചിരിക്കുന്നത്.
3എ, 3ബി എന്നിവയാണത്. വിമാനത്താവളത്തില്‍ നിന്നും ചിന്ത ഫാളാറ്റിലേക്കല്ല അദ്ദേഹം പോയത്. നേരെ ക്ലിഫ് ഹൗസിലേക്കാണ്. എം.എല്‍.എ മാര്‍ക്ക് അനുവദിക്കുന്നു എം.എല്‍.എ ക്വാര്‍ട്ടേഴ്‌സും അദ്ദേഹത്തിന് ലഭിക്കും. എന്നാല്‍, പുതിയ നിയമസഭാ സ്പീക്കറും മന്ത്രിസഭയും വന്നശേ,മായിരിക്കും മുറികള്‍ അനുവദിക്കുക എന്നാണ് അറിയുന്നത്. കഴിഞ്ഞ പത്തു വ്#ഷത്തിനിടയില്‍ പിണറായി വിജയന്‍ പോലീസ് സെക്യൂരിട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്ന ദിവസം കൂടിയാണിത്. കാവല്‍ മുഖ്യമന്ത്രി ആയിരിക്കേ അദ്ദേഹത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, അതു വേണ്ടെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്.
മാത്രമല്ല, പ്രത്യേക ക്യാബിനറ്റ് വിളിച്ചു ചേര്‍ക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും, മന്ത്രിമാരുടെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം ഒഴിവാക്കുകയായിരുന്നു.
















