കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. സോണിയ ഗാന്ധിയുടെ വസതിയായ പത്താം നമ്പർ ജനപഥിൽ രാവിലെ 11 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. മഹാരാഷ്ട്ര പുനസംഘടന ചർച്ചയ്ക്കായാണ് ഡൽഹി സന്ദർശനം എന്ന് രമേശ് ചെന്നിത്തല പറയുമ്പോഴും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ ശ്രമിച്ചേക്കും.
മുഖ്യമന്ത്രി ചർച്ചകൾക്കും, മന്ത്രിസഭാ രൂപീകരണവും ഉൾപ്പെടെ നിരീക്ഷിക്കാൻ മുകുൾ വാസ്നിക്കിനെയും, അജയ് മാക്കനെയും നിരീക്ഷകരായി നിയമിച്ചു. ഇരുവരും ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ നിലപാടും നിരീക്ഷകർ ചോദിച്ചറിയും.
















