ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും ടൈറ്റില്‍ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് കൊച്ചി കലൂരിലെ ഐ.എം.എ. ഹാളില്‍ നടക്കുന്നു. പ്രശസ്ത ബോളിവുഡ് നടനായിരുന്ന ഇര്‍ഫാന്‍ ഖാന്റെ മകനും ബോളിവുഡ് നടനുമായ ബബില്‍ഖാനാണ് ഈ ചിത്രത്തിലെ നായകന്‍. ബബില്‍ഖാന്‍ അടക്കം ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളായ അപര്‍ണ്ണാ ബാലമുരളി ജഗദിഷ് ,,ആത്മീയ,ദീപക് പറമ്പോള്‍, സുധീര്‍ കരമന, ജോണി ആന്റെണി ,റിനേശ് പ്രഭാകര്‍, നിഖില്‍ നായര്‍ , ഉണ്ണിരാജാ തുടങ്ങിയ പ്രമുഖ താരങ്ങളും പങ്കെടുക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















