കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കവെ, പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനത്തിൽ സീനിയോറിറ്റി മാത്രം പരിഗണിക്കേണ്ടതില്ലെന്നും, എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും പിന്തുണയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെടാത്തത് ബോധപൂർവ്വമാകില്ലെന്നും അത് വിട്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സുകൾ വെച്ചതുകൊണ്ടോ ജാഥകൾ നടത്തിയത് കൊണ്ടോ മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കാനാവില്ലെന്നും, ഫ്ലക്സുകൾ നശിപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
















