നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും പരിശോധിക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പി കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും ഡല്‍ഹിയില്‍ പറഞ്ഞു. തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു.
പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തുടരട്ടേ. അദ്ദേഹം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിബി അംഗം ഇരിക്കുമ്പോള്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നതിലാണ് അസാംഗത്യമുള്ളത്. പിണറായി വിജയന്‍ തന്നെയാകുന്നതില്‍ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വലിയ തിരഞ്ഞെടുപ്പ് തോല്‍വിയാണ് പാര്‍ട്ടിക്ക് ഉണ്ടായതെന്നും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു. തന്നെ പാര്‍ട്ടി എവിടെ തഴഞ്ഞുവെന്നാണ് പറയുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു. നാട്ടിന്‍ പുറത്തുകാരിയായ കെ കെ ശൈലജയെ ഈ നിലയിലാക്കിയത് പാര്‍ട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : kk shailaja on cpim defeat in assembly election
















