ഇറാനെതിരായ ആക്രമണം തൽക്കാലം മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ കർശനമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കാര്യം അറിയിച്ചത്.
അമേരിക്കക്ക് സ്വീകാര്യമായ രീതിയിലുള്ള ഒരു സമാധാന കരാർ സാധ്യമാക്കിയില്ലെങ്കിൽ ഇന്ന് തന്നെ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
എന്നാൽ ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു.
സ്വീകാര്യമായ ഒരു സമാധാന കരാർ ഉണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
















