നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതിയില്‍. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിഷയം പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പ ഗത്താണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും പിന്മാറിയുന്നു. ജില്ലാ കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് തുറന്നു പരിശോധിക്കപ്പെട്ടു എന്ന ആക്ഷേപം ഉയര്‍ന്ന സമയത്ത് ജില്ലാ ജഡ്ജ് ആയിരുന്നു കൗസര്‍ എടപ്പഗത്ത്.
. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ തുറന്ന പരിശോധിച്ചതില്‍ പുനരന്വേഷണം വേണം. മറ്റൊന്ന് കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷിക്കണം. ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് രണ്ടാമത്തെ ജഡ്ജും ഇന്ന് പിന്മാറിയത്. കേസ് പരിഗണിക്കുന്നതിനിടെ താന്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിക്കുകയായിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ വെച്ച് മാറിയിരുന്നു. ജീവനക്കാരനെതിരെ ആയിരുന്നു ആക്ഷേപം. അന്ന് അവിടെ ജഡ്ജ് ആയിരുന്ന കൗസര്‍ എടപ്പകത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഹൈക്കോടതി ജഡ്ജ് ആയിരിക്കെ വീണ്ടും ഈ കേസ് പരിഗണിക്കുന്നതിലെ ധാര്‍മിക പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് പിന്മാറ്റം എന്ന് അറിയുന്നു. കഴിഞ്ഞദിവസം ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അദ്ദേഹം ഡിസ്ട്രിക് ജുഡീഷ്യറി രജിസ്ട്രാര്‍ ആയിരുന്ന സമയത്ത് അതിജീവിതയുടെ മുന്‍ അഭിഭാഷകന്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ ഭരണ തലത്തില്‍ പരാതി നല്‍കിയിരുന്നു.
Story Highlights : Actress attack case; Re-investigation into memory card hash value change; Third judge to consider tomorrow
















