ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇടനാട് N.S.S ഹൈസ്കൂൾ, ജെബിസ് എന്നീ സ്കൂളുകൾ ആണ് ആവശ്യമായ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിൽ എത്തി നില്കുന്നത്. കാലാകാലങ്ങളിൽ ഉള്ള അധ്യാപരുടെ ശ്രമത്തിൽ മാത്രമാണ് ഇപ്പോഴും ഈ വിദ്യാലയങ്ങൾ നിലനിന്നു പോകുന്നത്. ഈ സ്കൂളുകൾ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, പിടിഎ, അധ്യാപക പ്രതിനിധികൾ സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സംയുക്ത യോഗം വിളിച്ചു കൂട്ടി പോരായ്മകൾ പരിഹരിക്കാ൯ ഒരുങ്ങുന്നത് .
ഒരു തുടക്കo എന്ന നിലയിൽ 11-06-2026 വ്യാഴാഴ്ച പൗരസമിതി അധ്യക്ഷൻ ശ്രീ ജയേഷ് കുട്ടമത്ത്, സെക്രട്ടറി ശ്രീ വിനു.വി. ഏബ്രഹാo, ട്രഷറർ ശ്രീമതി മായ.S, കമ്മിറ്റി അംഗങ്ങൾ ശ്രീ ഗോപാലകൃഷ്ണ പണിക്കർ, അഡ്വ: പി ആർ പ്രദീപ് കുമാർ, ശ്രീ ഉത്തമ കുമാർ ശ്രീ എം. ജി സാബു,ശ്രീ K.R പ്രസാദ്,ശ്രീ രാജേഷ് കുമാർ ആർ,ശ്രീ വിജയൻ പിള്ള എന്നിവർ പഠനോപകരണങ്ങളുടെ വിതരണവും,sslc & plus 2 വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ ്കാര വിതരണവും നി൪വഹിച്ചു.
















