KSRTCയില്‍ സ്ത്രീകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന സൗജന്യ യാത്രയായ ‘പ്രയദര്‍ശിനി’ പ്രഖ്യാപിച്ച് സ്റ്റാറായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്ത്രീകള്‍ ജീവനക്കാരായ ബസില്‍ ലോക്കല്‍ യാത്ര നടത്തി. ഒപ്പം ഗതാഗത മന്ത്രി സി.പി. ജോണും KSRTC എം.ഡി പ്രമോജ് ശങ്കറും, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും മന്ത്രിമാരും എം.എല്‍.എമാരുമെല്ലാം സൗജന്യ യാത്ര നടത്തി. ആകെ ആഘോഷമയമായിരുന്നു ഉദ്ഘാടനം. എന്നാല്‍, പിന്നീട് തമ്പാനൂര്‍ ബസ്റ്റാന്റില്‍ നിന്നും ഓര്‍ഡിനറി ബസില്‍ കയറാന്‍ കാത്തു നിന്ന സ്ത്രീകളുടെ മുമ്പില്‍ വന്ന് ബ്രേക്കിട്ട ബസുകളെല്ലാം സിറ്റി ഫാസ്റ്റും, ഫാസ്റ്റ് പാസഞ്ചറും, സൂപ്പര്‍ ഫാസ്റ്റും, മിന്നലും ഡീലക്‌സുമൊക്കെയായിരുന്നു. പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഓര്‍ഡിനറി ബസുകളുടെ എണ്ണം പെട്ടെന്നു കുറഞ്ഞു. എന്നാലോ സിറ്റി ഫാസ്റ്റുകള്‍ കൂടി.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഇത്രയും സിറ്റി ഫാസ്റ്റുകള്‍ വാങ്ങാന്‍ എവിടുന്നണ് മന്ത്രി സി.പി. ജോണിനും KSRTCക്കും പണം ?. പ്രഖ്യാപിച്ച പദ്ധതിക്ക് എത്ര ബസുകള്‍ നീക്കി വെച്ചിട്ടുണ്ടെന്ന് ആരും പറഞ്ഞു കേട്ടുമില്ല. തിരുവനന്തപുരം ജില്ലയിലെങ്കിലും എത്ര ബസുകളിലാണ് ഈ സൗജന്യമെന്ന് എങ്കിലും സി.പി.ജോണ്‍ മന്ത്രി പറയേണ്ടതായിരുന്നു. പക്ഷെ, കേരളത്തിലാകെ സ്ത്രീ സൗജ്യനം അനുസരിച്ചുള്ള നഷ്ടം 70 മുതല്‍ 80 കോടി രൂപയാകുമെന്ന് പദ്ധതിയെ കുറിച്ച് ആലോചിച്ചപ്പോഴേ കണ്ടെത്തുകയും, അത് KSRTCക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു. മാധ്യമങ്ങളെല്ലാം ഓര്‍ഡിനറി ബസുകള്‍ നോക്കി നടക്കുകയാണിപ്പോള്‍. നേരത്തെ തിരുവനന്തപുരം-നെയ്യാറ്റിന്‍കര, തിരുവനന്തപുരം-ആറ്രിങ്ങല്‍, തിരുവനന്തപുരം-കോവളം, തിരുവനന്തപുരം-നെടുമങ്ങാട്, തിരുവനന്തപുരം-കാട്ടാക്കട എന്നിവടങ്ങളിലേക്ക് ലോക്കല്‍-ഓര്‍ഡിനവറി സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. കൂടുതലായും സിറ്റി ഫാസ്റ്രുകളാണ് ഇങ്ങോട്ടേക്കൊൊക്കെ സര്‍വ്വീസ് നടത്തുന്നത്. മുനിമം ചാര്‍ജ്ജ് 10 രൂപാ ടിക്കറ്റാണ്. സിറ്റി സര്‍വ്വീസുകളിലും ലോക്കല്‍ സര്‍വ്വീസുകളിലും ഇതാണ് മിനിമം. ഫാസ്റ്റ് തൊട്ട് മുകളിലേക്കുള്ള സര്‍വ്വീസുകളില്‍ അതിന്റെ രീതിയില്‍ മാറ്റം വരും. എന്നാല്‍, ഇനി മുതല്‍ എല്ലാം സിറ്റി ഫാസ്റ്റിന്റെ ലേബലില്‍ ആയിരിക്കും ഓടുന്നത്. അല്ലാതെ സമൂഹത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രം സൗജന്യം അനുവദിക്കുകയും മറ്റുള്ളവരോട് പ്രസംഗം മാത്രം നടത്തുകയും ചെയ്യുമ്പോള്‍ അതില്‍ ന്യായവും നീതിയും ഉണ്ടാകില്ല. എന്നാലോ KSRTC എന്താണ് സംഭവിക്കുക എന്നതിലും പ്രശ്‌നമുണ്ട്. സര്‍ക്കാര്‍ മാത്രമാണ് മാറിയിട്ടുള്ളത്. സാമ്പത്തിക സ്ഥിതി മാറിയിട്ടില്ല. KSRTCയുടെ കടക്കെണിയും മാറിയിട്ടില്ല.
ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന കാലത്തു നിന്നും മര്യാദയ്ക്ക് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്ന സാഹച്യര്യത്തിലേക്കുള്ള യാത്ര ആരംഭിച്ചിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. KSRTcയെ സ്വകാര്യ വത്ക്കരിക്കണോ അതോ സര്‍ക്കാര്‍ ഏറ്റെടുക്കണോ എന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോഴും സജീവതയുണ്ട്. ഈ ഘട്ടത്തിലാണ് KSRTCയില്‍ പുതിയൊരു പദ്ധതി കൊണ്ടു വരുന്നത്. കടം കൂടുമോ എന്ന ഭയത്തില്‍ ശമ്പളം കിട്ടുമോ എന്ന ആശങ്കയില്‍ നില്‍ക്കുന്ന ജീവനക്കാര്‍. എവിടെ നിന്നും എവിടെ വരെ പോകാനാകും എന്ന ആശങ്കയില്‍ നില്‍ക്കുന്ന സ്ത്രീ യാത്രക്കാര്‍. ഇതിനിടയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ പദ്ധതിയും നടപ്പാക്കി, സ്ത്രീകളെ കൈയ്യിലെടുത്ത് സര്‍ക്കാര്‍.
എന്താണ് തന്ത്രം ?
പദ്ധതി നടപ്പാക്കിയപ്പോള്‍ത്തന്നെ ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ലോക്കല്‍ ബസുകളുടെ കണക്കെടുത്തിട്ടുണ്ടാകണം. അത്രയും ബസുകളില്‍ കയരുന്ന യാത്രക്കാരുടെ മിനിമം ടിക്കറ്റ് കളക്ഷന്‍ നോക്കിയിട്ടുണ്ടാകണം. അതിനെ സംസ്ഥാന വ്യാപകമായി നോക്കിയ ശേഷം അതില്‍ സ്ത്രീ യാത്രക്കാര്‍ എത്രയുണ്ടാകും എന്ന് ഏകദേശ കണക്കു വെച്ച് കുറച്ചിട്ടുണ്ടാകണം. ആ പണമാണ് 70-മുല്‍ 80 കോടിയെന്ന് കണക്കാക്കിയിട്ടുള്ളത്. ഈ പണം തിരിച്ചു പിടിക്കാന്‍, പദ്ധതി നടപ്പാക്കുന്നതു വഴി KSRTCക്ക് നഷ്ടം വരാതിരിക്കാനുള്ള പ്ലാനാണ് തയ്യാറാക്കിയത്. അതായത്, ലോക്കല്‍ ബസുകളുടെ എണ്ണം കുറയ്ക്കുക. ഒപ്പം സിറ്റി ഫാസ്റ്റ്- ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയുടെ എണ്ണം കൂട്ടുക. ഇതാണ് ശരിക്കും ചെയ്തിരിക്കുന്നത്. ലോക്കല്‍ സര്‍വ്വീസുകള്‍ ഒരു രാത്രി കൊണ്ട് സിറ്റി ഫാസ്റ്റ് ആയിമാറി. ഇതോടെ ലോക്കല്‍ സര്‍വ്വീസുകളുടെ എണ്ണം കുറഞ്ഞു.
ആഹ്ലാദം പായസം കമിഴ്ത്തി
സ്ത്രീ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് മന്ത്രിമാരും വണ്ടിയില്‍ സൗജന്യ യാത്രയ്ക്ക് കയറി. മന്ത്രി ബിന്ദുകൃഷ്ണയും സീറ്റു പിടിച്ചു. സൗജന്യ യാത്ര ആയതുകൊണ്ട് മന്ത്രിക്കൊപ്പം ഇരിക്കാനും സൗജന്യം പറ്റാനും തിക്കും തിരക്കും. ഇതിനിടയില്‍ ഉദ്ഘാടന പായസം പിടിച്ചിരുന്ന ആരോ മന്ത്രിയുടെ സലയിലേക്ക് പാല്‍പ്പായം ഒഴിച്ചു. ചൂടു പായസം വീണ മന്ത്രി ബിന്ദുകൃഷ്ണ ചാടിയയെണീറ്റെങ്കിലും മുഖത്തു വീഴാതെ തലയിലും മുടിയിലും പായസം ഒലിച്ചു വീണു. ഒടുവില്‍ സമാധാനപ്പെടുത്തി വണ്ടി മുന്നോട്ടു നീങ്ങി. അപ്പോഴും തമ്പാനൂര്‍ സ്റ്റാന്റില്‍ സൗജന്യ യാത്രയുടെ വണ്ടി വരുന്നതും കാട്ടി സ്ത്രീകളുടെ ശബരിമല തന്നെ റെഡിയായി നില്‍പ്പുണ്ടായിരുന്നു.
















