Kerala

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയിൽ ഭിന്നസ്വരം. ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ആവശ്യം ഉയർന്നു. പാർട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയർത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ആരുമായും തർക്കിക്കാം, എന്നാൽ പാർട്ടി കാര്യത്തിൽ അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും
ചിലർ പ്രകടിപ്പിച്ചു. അതേസമയം, വിമർശനങ്ങൾ ഉയർന്നിട്ടും തളിപ്പറമ്പിൽ പി.കെ.ശ്യാമളെയെ തന്നെ മത്സരിപ്പിച്ചതിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി കുറ്റപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി.

നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നാണ് എം.എ.ബേബിയുടെ പ്രതികരണം. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കണ്ണൂർ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും സ്വയം വിമർശന പരമായി വിലയിരുത്തുമ്പോഴും ആരാണ് ആ പേര് നിർദ്ദേശിച്ചതെന്നാണ് സിപിഐഎമ്മിലെ ചർച്ച. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിക്ക് നേരെ ഉയർന്ന ചോദ്യത്തിന് കൂടിയാണ് ജനറൽ സെക്രട്ടറി എം.എ.ബേബി പരോക്ഷമായി ഉത്തരം നൽകുന്നത്.

Story Highlights : Opposition Deputy Leader’s Post; Different Voices in CPI State Executive

Latest News