പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉഭയക്ഷി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനത്തിനായി ട്രംപ് സ്വീകരിക്കുന്ന നടപടികളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഉടൻ അന്തിമമാകുമെന്ന് ട്രംപ് പറഞ്ഞു.ഫ്രാൻസിലെ ഈവിയാനിലാണ് ചർച്ച നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ തുടങ്ങിയവർ പങ്കെടുത്തു.
ഹോർമുസ് കടലിടുക്കിൽ സ്വതന്ത്ര സഞ്ചാരം ഉറപ്പിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമെന്ന് മോദി പറഞ്ഞു. എന്നാൽ ഇന്ത്യൻ നാവികരുടെ മരണത്തെ ട്രംപ് ന്യായീകരിച്ചു. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമെന്നും ട്രംപ് പറഞ്ഞു. തങ്ങൾ ചെയ്യുന്നത് വളരെ പ്രയാസപ്പെട്ട ഒരു ജോലിയാണ്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായത്തിന് ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പ് നൽകി. “ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം, അമേരിക്ക ഇന്ത്യയ്ക്ക് ഒരു മികച്ച സുഹൃത്തായിരിക്കും. ഇവിടെയുള്ള എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, അവർക്ക് പ്രധാനമന്ത്രി മോദിയോട് വലിയ ബഹുമാനമുണ്ട്,” ട്രംപ് പറഞ്ഞു.
Story Highlights : PM Narendra Modi and US President Donald Trump hold bilateral meeting
















