യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യത്തേതും 2026-27 ലെ രണ്ടാമത്തെയും ബജറ്റാണിത്. ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇടതുമന്ത്രിസഭയിലെ മുന്‍ ധമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. ശേഷം നടന്ന നിയമസഭാ തെരഞ്ഞെുപ്പിലാണ് വന്‍ പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷമായത്. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനവകുപ്പും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്, പുതുക്കിയ ബജറ്റ് അവതരിപ്പിച്ച് കേരളത്തിന്റെ സാന്ത്തിക സ്ഥിതി ഭദ്രമാക്കുക എന്ന ലക്ഷ്‌ത്തോടെയാണ്. അതുകൊണ്ടു തന്നെ ബജറ്റ്വതരണം ആരംഭിച്ചതും സാമ്പത്തിക സ്ഥിതിയില്‍ ഊന്നിയാണ്.
സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധവളപത്രത്തിലെ കണക്കുകള്‍ ഓരോന്നായി സഭയില്‍ അവതരിപ്പിച്ചു. അഞ്ചു വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിലെ പ്രധാന ഭാഗങ്ങള്‍ എഴുതിയത് മുഖ്യമന്ത്രി തന്നെയാണെന്നാണു വിവരം. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്.
എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ഹസ്തദാനം നല്‍കി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആലിംഗനം ചെയ്ത് ഇരിപ്പിടത്തിലേക്കു പ്രവേശിച്ചു. ഇത്തവണത്തെ ബജറ്റ് എന്തുകൊണ്ടും പ്രത്യേകത നിറ#്ഞതാണ്. കഴിഞ്ഞ പത്തു വര്‍ഷം തുടര്‍ച്ചയായി ഇടതു ഭറണത്തില്‍ ധനമന്ത്രിമാരായ തോമസ് ഐസക്കും കെ.എന്‍. ബാലഗോപാലും അവതരിപ്പിച്ച് നടപ്പാക്കി പദ്ധതികളും നടപ്പാക്കാതെ പോയ പദ്ധതികളും പുതുക്കിയ ബജറ്റില്‍ വരുമോ എന്നതാണ് കാണേണ്ടത്. അതോ അതിനെയെല്ലാം മറികടക്കാന്‍ പോന്ന പദ്ധതികളാണോ ഉണ്ടാകുന്നത്. എന്‍.ഇ.പി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും കേരളത്തില്‍ കത്തി നില്‍ക്കുകയാണ്. അതിനെ പിന്‍പറ്റി ബജറ്റില്‍ എന്തൊക്കെയാകും ഉണ്ടാവുകയെന്നാണ് പ്രതിപക്ഷ വീക്ഷിക്കുന്നത്.
എന്നാല്‍, കഴിഞ്ഞ കാലങ്ങളിലെ ധനമന്ത്രിമാരില്‍ നിന്നും തികച്ചും വ്യത്യസ്തനായ മന്ത്രികൂടിയാണ് വി.ഡി. സതീശന്‍. പ്രായംകൊണ്ടാണ് ഈ വ്യത്യസ്തത. അതുകൊണ്ടു തന്നെ ബജറ്റിനും ഈ പ്രായവ്യത്യാസം പ്രതിഫലിച്ചേക്കും. ചുറുചുറുക്കുള്ള മുഖ്യമന്ത്രിയും ധനമന്ത്രിയും കേരളത്തിന്റെ സിരകളെ തീ പിടിപ്പിക്കുമെന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ട് ബജറ്റവതരണത്തില്‍ എടുക്കുന്ന സമയം റെക്കോഡ് ഇടുമോ എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് കന്റോണ്‍മെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ബജറ്റ് രേഖ നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിക്കുക.
കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന. ‘മിഷന്‍ സമുദ്ര’ അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെന്‍ഷന്‍ വര്‍ധന, ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍, ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ബജറ്റിലൂടെ അറിയാം. എന്നാല്‍, ബജറ്റിന്റെ തുടക്കത്തില്‍ തന്നെ വികസനത്തിന്റെയും പദ്ധതികളുടെയും സൂചനകള്‍ ഇട്ടിട്ടുണ്ട്. അതില്‍ ചിലത്
- ജെന്‍സി ആന്‍ഡ് ന്യൂ ജെന്‍ ടെക്‌നോളജി വികസനത്തിനായി 50 കോടി. മലയാളം എഐ സംരംഭത്തിന് 10 കോടി.
- തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
- കൊച്ചി – ആലുവ – പെരുമ്പാവൂര്‍ ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബ്.
- കേരളത്തെ സ്വര്‍ണ വിനിയ കേന്ദ്രമാക്കി മാറ്റും. കൊച്ചി – തൃശൂര്‍ ആഭരണ ഇടനാഴി സ്ഥാപിക്കാന്‍ 10 കോടി.
- പ്രവാസി ഇന്‍വെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും
- കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ്, ആര്‍കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ പിപിപി മോഡലില്‍ ആരംഭിക്കും. ഇതിനായി 2 കോടി.
- എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്ന ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി – പ്രാഥമികമായി 10 കോടി. കേരള പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
- ജെ.സി. ഡാനിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയില്‍ സ്ഥാപിക്കും. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി.
- കോഴിക്കോട്ട് എം.ടി. വാസുദേവന്‍ നായര്‍ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി.
- മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷനായി 100 കോടി.
- പാചകകല ഇന്സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.
- എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്ന ഇന്ദിര ഗ്യാരണ്ടിയിലെ ഉമ്മന്‍ചാണ്ടി ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സിന് 10 കോടി മാത്രം
- സതേണ്‍ ഇക്കണോമി കോറിഡോര്‍
- കേരള ഹെല്‍ത്ത് ലൈഫ് സയന്‍സ് സിറ്റിക്ക് 200 കോടി.
- ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും
- മികവിന്റെ കേന്ദ്രങ്ങള്‍ കൊണ്ടുവരും. വിദേശ സര്‍വകലാശാലകളുമായി സഹകരിക്കും. സര്‍വകലാശാല ബില്‍ പരിഷ്‌കരിക്കും.
- ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കേരള നോളജ് വാലി. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് 50 കോടി അനുവദിച്ചു.
- എംഎസ്എംഇ സംരംഭങ്ങള്‍ക്ക് 100 കോടി
- 10000 എംഎസ്എംഇ പദ്ധതികള്‍ ആരംഭിക്കും. എംഎസ്എംഇ ഗ്രോത്ത് സ്‌കീം.
- ഡാറ്റ അധിഷ്ഠിത ഇന്‍വെസ്റ്റ്‌മെന്റിന് ഏകജാലക സംവിധാനം – ഇന്‍വെസ്റ്റ് കേരളം
- മികച്ച മനുഷ്യ വിഭവ ശേഷി, മികച്ച സാക്ഷരത, മികച്ച് ആരോഗ്യ വിദ്യാഭ്യാസ സൂചികകള്‍, ശക്തമായ ഉപഭോക്തൃ വിപണി, സാമൂഹിക സ്ഥിരത എന്നിവ കേരളത്തിന്റെ വലിയ ശക്തികള്‍.
- ഭൂമിലഭ്യതയിലെ പരിമിതികള്‍, ഉയര്‍ന്ന ഭൂവില, വേതന നിരക്ക്, നടപടിക്രമങ്ങളിലെ കാലതാമസം എന്നിവ പരിഹരിക്കാന്‍ ഡാറ്റാ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരളം എന്ന പേരില്‍ പ്രത്യേക സെല്‍ രൂപീകരിക്കും.
- കരിമണല്‍ നിര്‍മാണത്തില്‍ സ്വകാര്യ നിക്ഷേപം
- വിമാനത്താവള വികസനത്തിന് 200 കോടി
- വര്‍ധിച്ചുവരുന്ന വ്യാമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ലൊജിസ്റ്റ്ക്‌സ് ഹബ്ബാക്കിമാറ്റാനുള്ള പ്രാരംഭ ഘട്ടത്തിനായി 200 കോടി അനുവദിച്ചു.
- ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് ഡെസ്റ്റിനേഷന്‍ പോയിന്റാക്കുമെന്ന് പ്രഖ്യാപനം
- സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിത മാറ്റം വരുത്തും.
- യുഡിഎഫ് പ്രഖ്യാപിച്ച ആറ് ഇന്ദിര ഗ്യാരണ്ടികളില്‍ രണ്ട് എണ്ണം നടപ്പിലാക്കി
- മാരി ടൈം മ്യൂസിയത്തിന് 50 കോടി
മുസിരീസ് മുതല്‍ ബേപ്പൂര്‍ ഉരു നിര്‍മാതാക്കള്‍ വരെയും കൊല്ലം ട്രേഡ് റൂട്ട് മുതല്‍ വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം വരെയും കേരളത്തിന്റെ മാരിടൈം ചരിത്രത്തില്‍ കേന്ദ്ര സ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിഭോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സമുജദ്ര യാത്രാ ചരിത്രം, കപ്പല്‍ നിര്‍മാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടല്‍ മേഖലാ ജീവിത സംസ്‌കാരം എന്നിവ ഒരുമിപ്പിച്ച് അന്തര്‍ ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
- ജല ഗതാതം വികസിപ്പിക്കാന്‍ പദ്ധതി
മാരിടൈംസമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മിഷന്‍ സമുദ്ര. പദ്ധതിയ്ക്ക് 400 കോടി വകയിരുത്തി. കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ട്രാന്‍സിറ്റ്‌മെന്റ് ടെര്‍മിനല്‍, 17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിങ്ങനെയുള്ള സാധ്യതകള്‍ സംയോജിപ്പിച്ച് 5 വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ വലിയ ശക്തിയാക്കി വളര്‍ത്തും. കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ട്രാന്‍സിറ്റ്‌മെന്റ് ടെര്‍മിനല്‍, 17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിങ്ങനെയുള്ള സാധ്യതകള്‍ സംയോജിപ്പിച്ച് 5 വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ വലിയ ശക്തിയാക്കി വളര്‍ത്തും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ സംവരണം.
- സാമ്പത്തിക രംഗത്തെ പരമ്പരാഗത രീതികള്‍ മാറ്റണം. സില്‍വര്‍ ഇക്കണോമി സൃഷ്ടിക്കും
- കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കും
- കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തില്‍ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്
ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, വയോജനക്ഷേമം, പിന്നോക്കാവസ്ഥയിലുള്ളവരെയും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിലും ഊന്നിയാണ് ബജറ്റ് തയാറാക്കിയതെന്ന് മുഖ്യമന്ത്രി
















