സാമ്പത്തിക വിനിയോഗത്തില്‍ വ്യക്തത വരുത്താന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും. വീണയ്ക്ക് സി.എം.ആര്‍.എല്ലില്‍ നിന്നു ലഭിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ.ഡി. സി.എം.ആര്‍.എല്‍ ഉന്നതരുടെയും വീണയുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച വീണയെയും സി.എം.ആര്‍.എല്‍ അധികൃതരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ രണ്ടു തവണയായി 19 മണിക്കൂറോളമാണ് വീണയെ ഇ.ഡി ചോദ്യം ചെയ്തത്. എന്നാല്‍, സി.എം.ആര്‍.എലില്‍ നിന്നും ലഭിച്ച 2.78 കോടിയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. വീണയുടെ സ്വത്തുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
കാര്യമായ പ്രവൃത്തിപരിചയം ഇല്ലാഞ്ഞിട്ടും സി.എം.ആര്‍.എല്‍ കമ്പനിയുടെ കരാര്‍ വീണയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിലാണ് പ്രധാനമായും അന്വേഷണം. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ് വീണയും എക്സാലോജിക്കുമായി സി.എം.ആര്‍.എല്‍ കരാറില്‍ എത്തുന്നത്. അന്ന് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഈ കാലയളവില്‍ സി.എം.ആര്‍.എല്‍ കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോ എന്നതിലടക്കമാണ് അന്വേഷണം. സിഎംആര്‍എല്‍ കമ്പനിയുടെ 182 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നാണ് ഇ.ഡിയുടെ നിലപാട്.
















