അതിമനോഹരത്തിന് സെക്കൻ്റെ ലുക്ക് എത്തി. മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യയെ വസ്‌ത്രമുടുക്കാൻ സഹായിക്കുന്ന ഭർത്താവ് -ചിലപ്പോൾ ഭാര്യ പറയും -ദേ… ഈ സാരി ഒന്നു പിടിച്ചിടാമോ ?. അനുസരണയോടെ അത് ചെയ്യുന്ന ഭർത്താവ്. ഒരു നല്ല കുടുംബ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സർവ്വ സാധാരണമാണ്. ഇവിടെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. ആഷിക്ക് പ്രൊഡക്‌ഷൻ മ്പിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് ആയി പുറത്തുവിട്ട ഈ പോസ്റ്റർ പ്രേഷകരെ ഏറെ ആകർഷിച്ചു കൊണ്ട് സോഷ്യൽ മീഡിയായിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു വൈറലായിരിക്കുന്നു.
ചിരിയും ചിന്തയും നൽകുന്ന ഈ പോസ്റ്റർ ഒരു കുടുംബ ചിത്രത്തിലേക്കു വിരൽ ചൂണ്ടുന്നു.. അതിമനോഹരം എന്ന നാമധേയത്തെ ഏറെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ്.ഈ പോസ്റ്റർ. ലൗലജൻ പി.സി. എന്ന പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രമാണ് ഇതിൽ മോഹൻലാൽ കൈയ്യാളുന്നത്.. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിക്കൊണ്ടാണ് തരുൺ മൂർത്തി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പും, ഭംഗിയുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാതലം തന്നെയാണ് . അത്തരത്തിലൊരു കൂട്ടുകെട്ടുമാണ് മോഹൻലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോൾ പ്രേഷകർ പ്രതീക്ഷിക്കുന്നത്. അപ്രതീഷകൾ ക്കൊപ്പം നീതി പുലർത്തുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നുവെന്ന് പൂർണ്ണമായും വിശ്വസിക്കാം.
ലാലു അലക്സ്,,മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്. കലാസംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ ‘. കോ-ഡയറക്ടർ – ബിനു പപ്പ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് ‘വി. സ്റ്റിൽസ് – അമൽ.സി. സദർ . പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ. പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു. P.R.O വാഴൂർ ജോസ്.
















