പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് പി പി സുനീർ വ്യക്തമാക്കി. പിണറായി വിജയൻ പറഞ്ഞത് പാർട്ടിയുടെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണമെന്നും പി പി സുനീർ പറഞ്ഞു.
പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീ യിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി പി സുനീർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കഴിഞ്ഞദിവസം കെ രാജൻ പറഞ്ഞിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയിൽ ഭിന്നസ്വരമുയർന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന ആവശ്യമായിരുന്നു ഉയർന്നിരുന്നത്. പാർട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്‌നത്തെ മുഖ്യഅജണ്ടയായി ഉയർത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ആരുമായും തർക്കിക്കാം, എന്നാൽ പാർട്ടി കാര്യത്തിൽ അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്‌സിക്യൂട്ടൂവ് യോഗത്തിൽ ചിലർ പ്രകടിപ്പിച്ചു.
Story Highlights : CPI firm on stance regarding the post of Deputy Leader of the Opposition.