കാർത്തി നായകനാകുന്ന സർദാർ 2 ന്റെ പുതിയ അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ നായികമാരിലൊരാളായ രജീഷ വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത സ്പെഷ്യൽ പോസ്റ്ററിൽ ഗർഭിണിയായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്. ജെ. സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2026 സെപ്റ്റംബർ 10-ന് ‘സർദാർ 2’ ലോക വ്യാപകമായി റിലീസ് ചെയ്യും.
















