അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ . ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് ഇക്കഴിഞ്ഞ ദിവസം പ്രകാശനംചെയ്തു. പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ഏറെ കൗതുകം നിറക്കുന്ന ഈ പോസ്‌റ്ററിൻ്റെ പിന്നിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നത്?. മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . മികച്ച അഭിപ്രായവും , പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ് .
: വിനീത്,ദിലീഷ് പോത്തൻ, സാഗർ. സൂര്യ,ജനാർദ്ദനൻ, ലെന,രേവതി ശർമ്മ ( തലവര ഫെയിം), കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെ
ത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഈ എസ്.
പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ.
കലാസംവിധാനം – നിബിൻ വർഗീസ്.
മേക്കപ്പ് – റോണി വെള്ളത്തൂവൽ ‘
കോസ്റ്റ്യും ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ.
സ്റ്റിൽസ് – ജിതിൻ എസ്. ബാബു”
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏബ്രഹാം സൈമൺ (അബ്രു)
ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള’ .
പ്രൊഡക്ഷൻ – മാനേജർ – ജസ്റ്റിൻ ടോണി തോമസ് –
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷെറിൻ സ്റ്റാൻലി .
പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്.
കൊച്ചി പീരുമേട് എന്നിവിടങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്..
PRO വാഴൂർജോസ്.