:വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി. ദേശീയ പാത വികസനത്തിന്റെ മറവിൽ കായിലിൽ നടക്കുന്നത് മണൽ കടത്താണ്. വലിയ അഴിമതി ഇതിന് പിന്നിലുണ്ട്. രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഇവിടെ നടക്കുകയാണ്. കായലിലെ ഖനനത്തിന് സ്വീകര്യക്കേണ്ട പഠനങ്ങൾ ഇവിടെ നടത്തിയിട്ടില്ല.
കായലിൽ ഒരു പ്രദേശം തന്നെ ആഴം കുട്ടുന്നത് ഭാവിയിൽ വലിയ ദുരന്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണൽ ഖനനം മൂലം ആയിരക്കണക്കിന് കാക്കാ തൊഴിലാളികൾ പട്ടിണിയിലായി. മത്സ്യ തൊഴിലാളികളുടെ ഉപജീവനം നിലച്ചു. വേമ്പനാട് കായലിലെ ആവാസ വ്യവസ്ഥ തകർന്നു. മത്സ്യ സമ്പത്ത് നശിച്ചു നൂറ് കണക്കാന് മത്സ്യങ്ങൾ ഖനനം മൂലം ഇല്ലാതായി. തവണക്കടവ്, മുഹമ്മ,തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം . തുടങ്ങിയ പ്രദേശങ്ങളിൽ ഖനനം തുടരുകയാണ്.
വിവിധ കാരണത്താൽ നശിച്ചു കൊണ്ടിരിക്കുന്ന വേമ്പനാട് കായൽ ഖനനം മൂലം പൂർണ്ണമായും നശിക്കുകയാണ്. ശാസ്ത്രിയ പഠനത്തിലൂടെ ഖനനം ചെയ്യാതെ കായലിനെ നശിപ്പിക്കുന്ന ഖനനം ഉടനെ നിറുത്തിവയ്കണമെന്നാണ് പരാതിയിൽ മുഖ്യമന്ത്രിയോടും , മനുഷ്യാവകാശ കമ്മിഷനോടും പരാതി നല്കിയ മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ ആവശ്യപ്പെടുന്നത്. തീരത്തിന്ന് നിന്ന് നിശ്ചിത മീറ്റർ അകലം, ട്രഡ്ജിംങ്ങിന്റെ ആഴം, വീതി, സമീപത്തെ തീരപ്രദേശത്തിന്റെ സുരക്ഷ, മത്സ്യാ- കക്കാ തൊഴിലാളികളുടെ ആശങ്കകൾ എന്നിവ പരിഹരിക്കക്കണം. വിശാലമായ വേമ്പനാട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല നിയമങ്ങളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെ തന്നെ എഴുപത് ശതമാനം കറുത്ത കക്കയുടെ ഉത്പാദനവും നടക്കുന്ന ഈ മേഖല ഒരു സാങ് ചറിയായി സംരക്ഷിക്കപ്പെടേണ്ട ഇടമാണ്. ഈ പ്രജനന കാലത്ത് തന്നെ നടക്കുന്ന ഈ മണലൂറ്റൽ വരും വർഷങ്ങളിൽ കക്കയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. ലോകത്ത് തന്നെ രണ്ടിടങ്ങളിൽ ഉണ്ടാകുന്ന സംസ്ഥാന മത്സ്യമായ കരിമീനിന്റെ ഏറ്റവും ഗുണമേന്മയുള്ള ഈ ആവാസ വ്യവസ്ഥ തകരുന്നതിൽ ആശങ്ക ഉയർത്തുകയാണ്.
പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ് മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം
തുടരുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ് പി.ആർ സുമേരൻ