മലയാള സിനിമയിൽ തുടക്കം കുറിച്ച വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ മകൾ എന്ന നിലയിൽ വലിയ പ്രതീക്ഷകളും താരതമ്യങ്ങളും ഉണ്ടായിരുന്നെങ്കിലും, സ്വാഭാവികമായ അഭിനയത്തിലൂടെയും ആത്മവിശ്വാസമുള്ള സ്‌ക്രീൻ പ്രസൻസിലൂടെയും വിസ്മയ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.ചിത്രത്തിലെ ഇമോഷണൽ രംഗങ്ങളിലെ പ്രകടനത്തിനാണ് വിസ്മയയ്ക്ക് ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത്. കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങൾ സ്വാഭാവികമായി അവതരിപ്പിച്ചുവെന്നും കഥയുമായി മികച്ച രീതിയിൽ ഇഴുകിച്ചേർന്നുവെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേർ അഭിപ്രായപ്പെടുന്നു. ആദ്യ ചിത്രത്തിനായി വെല്ലുവിളി നിറഞ്ഞ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള തീരുമാനവും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.വിസ്മയയുടെ പ്രകടനത്തിനൊപ്പം ചിത്രത്തിലുള്ള മോഹൻലാലിനുള്ള പ്രത്യേക ട്രിബ്യൂട്ട് കാർഡും ആരാധകർക്ക് ആവേശമായി.
















