Entertainment

റോബിന്‍ രാധാകൃഷ്ണന്റെ പോക്ക് പടുകുഴിയിലേക്കോ ?: ആര്‍ഭാടവിവാഹത്തിലൂടെ ബാധ്യത, ഭാര്യ വീട്ടില്‍ പ്രശ്‌നം; സ്വന്തം ഔഡികാര്‍ പണയംവെച്ചു, വാടക ഥാറില്‍ സഞ്ചാരം

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ ഉണ്ടാക്കുകയും പിന്നീട് ഇന്‍ഫ്‌ളുവന്‍സറായും പബ്ലിക്ക് ഫിഗറായും ബി.ജെ.പി സ്ഥാനാര്‍ഥിയായും ശ്രദ്ധ നേടിയ ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി റോബിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. മുന്‍ ബിഗ് ബോസ് താരം വേദ് ലക്ഷ്മിയും അബില്‍ ദേവുമാണ് റോബിന് എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. പലപ്പോഴായി കടം വാങ്ങിയ പണം റോബിന്‍ തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. റോബിന് എതിരെയുള്ള പുതിയ വിവാദം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. റോബിന്‍ ചെയ്യുന്നതെല്ലാം വെറും ഷോ ഓഫ് മാത്രമാണെന്ന് ബിഗ് ബോസ് സമയത്ത് തന്നെ തോന്നിയിരുന്നുവെന്ന് ചിലര്‍ റെഡ്ഡിറ്റില്‍ കുറിച്ചു.

ആളുകളെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ അപാര കഴിവ് റോബിനുണ്ടെന്നും കടം കൊടുത്തവരും പങ്കാളി ആരതി പൊടി പോലും ആ കണ്‍വിന്‍സിങ് പവറില്‍ പെട്ട് പോയവരാണെന്നും ചിലര്‍ കുറിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ഭാട വിവാഹം നടത്തി റോബിന്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതയെ കുറിച്ച് അബില്‍ ദേവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അബില്‍ ദേവ് പറഞ്ഞത്

കഴിഞ്ഞ ഡിസംബര്‍ വരെ ഞാനും റോബിനും തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അവനെ എനിക്ക് പേഴ്‌സണലി ഭയങ്കര ഇഷ്ടമായിരുന്നു. അവന്റെ പിറന്നാള്‍ ആഘോഷത്തില്‍ വരെ ഞാന്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ റോബിന്‍ ഓടിക്കുന്ന ഥാര്‍ പോലും വാടയ്ക്ക് എടുത്തതാണ്. ദിവസം നാലായിരം രൂപയാണ് അതിന് ചിലവാക്കുന്നത്. ഭാര്യ വീട്ടില്‍ നിന്നും കൊടുത്ത ഔഡി കാര്‍ റോബിന്‍ പണയം വെച്ചു. ഭാര്യ വീട്ടിലും വലിയ പ്രശ്‌നം. ഓരോ തുക റോബിന് കൊടുക്കും മുമ്പ് ഞാന്‍ ആരതി പൊടിയെ ഇക്കാര്യം അറിയിച്ചിരുന്നു. ആര്‍ഭാടപൂര്‍വമായിരുന്നു റോബിന്റെ വിവാഹം. അതിലും ബാധ്യത വന്നു. അനിയത്തിയുടെ വിവാഹം നടത്തിയും റോബിന് ബാധ്യത വന്നു എന്നായിരുന്നു.

അബില്‍ ദേവിന്റെയും വേദ് ലക്ഷ്മിയുടേയും വാര്‍ത്തസമ്മേളനം പൂര്‍ണ്ണമായും കണ്ടവര്‍ ദില്‍ഷ പ്രസന്നന്‍ തലനാരിഴയ്ക്ക് റോബിനില്‍ നിന്നും രക്ഷപ്പെട്ടതാണെന്നും ആരതി പൊടി പെട്ട് പോയിയെന്നും റെഡ്ഡിറ്റില്‍ കുറിച്ചു. റോബിനും ദില്‍ഷയും ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥികളായിരുന്നു. വിവാഹം കഴിക്കാനുള്ള താല്‍പര്യം ഹൗസിനുള്ളില്‍ വെച്ച് റോബിന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയശേഷം ദില്‍ഷ ഒരു വര്‍ഷത്തെ സമയം റോബിനോട് ആവശ്യപ്പെട്ടു.

അത്രത്തോളം കാത്തിരിക്കാനാവില്ലെന്ന് റോബിന്‍ അറിയിച്ചു. പിന്നാലെയാണ് ആരതിയെ റോബിന്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. റോബിനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറിയെന്നതിന്റെ പേരില്‍ ഒരിടയ്ക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയയാളാണ് ദില്‍ഷ പ്രസന്നന്‍. ആരതി പൊടി ജീവിതത്തില്‍ എടുത്ത ഏറ്റവും മോശം തീരുമാനമാണ് റോബിനെ വിവാഹം കഴിച്ചത് എന്നാണ് ഏറെയും പേര്‍ റെഡ്ഡിറ്റില്‍ കുറിച്ചത്.

പൊടീസ് എന്ന ആരതിയുടെ ബ്രാന്റിന്റെ നിലനില്‍പ്പിനെ പോലും റോബിന്റെ പ്രവൃത്തികളും വിവാദങ്ങളും ബാധിക്കുമെന്നും ചിലര്‍ കുറിച്ചു. ആരതി പൊടി റോബിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അതിശയിച്ചിരുന്നുവെന്നും റോബിനെക്കാള്‍ നല്ല പങ്കാളിയെ ആരതിയെ അര്‍ഹിച്ചിരുന്നുവെന്ന് കുറിച്ചവരുമുണ്ട്.

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ആരതി ഒറ്റയ്ക്ക് കെട്ടി പൊക്കിയതാണ് പൊടീസ് എന്ന ബൊട്ടീക്കും ക്ലോത്തിങ് ബ്രാന്റും. റോബിന്‍ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ആരതിയേയും ആരതിയുടെ ബിസിനസിനേയും ആളുകള്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്. ഇനിയും റോബിനൊപ്പം തുടര്‍ന്നാല്‍ ആരതിയ്ക്ക് എല്ലാം കൈവിട്ട് പോകുമെന്ന് കുറിച്ചും ചിലര്‍ എത്തി. റോബിന്‍ വരും മുമ്പ് തന്നെ ആരതി സക്‌സസ്ഫുള്ളായ സംരഭക തന്നെയായിരുന്നു.

 

Latest News