പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് തീരുമാനം പറയാന്‍ പിണറായി വിജയന്‍ ആരാണെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. മുന്നണിയെന്നാല്‍, പരസ്പരം ചര്‍ച്ച ചെയ്തും വിട്ടു വീഴ്ചകള്‍ ചെയ്തും മുന്നോട്ടു പോകേണ്ട സംവിധാനമാണ്. മുന്നണിയിലെ കക്ഷികളെ നയിക്കേണ്ടത് സി.പി.എമ്മാണ്. പ്രതിപക്ഷ ഉഫനേതാവ് എന്ന പദവി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് അതിനു വേണ്ടി സി.പി.എം ബലം പിടിക്കുന്നത്. പിണറായി വിജയന്‍ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അത് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയാമായിരുന്നിട്ടും പറഞ്ഞു. അത് ശറിയായ നടപടിയല്ലെന്നും സി. ദിവാകരന്‍ പറഞ്ഞു. അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനോട് കേന്ദ്ര കമ്മിറ്റിക്ക് അതൃപ്തിയുണ്ട്.
പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസ്താവന അനവസരത്തിലാണെന്നും ഇടതുമുന്നണിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ഇത് കാരണമായെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സ്പീക്കര്‍ക്ക് താനൊരു കത്ത് നല്‍കിയാല്‍ മതിയെന്നും അത് സി.പി.എം എം.എല്‍.എയുടെ പേരായിരിക്കുമെന്നുമുള്ള പിണറായിയുടെ ഏകപക്ഷീയമായ പ്രസ്താവനയാണ് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തുറന്ന പോരിലേക്ക് വഴിവെച്ചത്.
വിഷയം സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കെ, നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.
സത്യന്‍ മൊകേരി, വി. ശിവന്‍കുട്ടി. സി.എന്‍ മോഹനന്‍ എന്നിവരെല്ലാം കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍, ഇത്തരം തര്‍ക്കങ്ങള്‍ മുന്നണി ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉപനേതാവ് പദവി തര്‍ക്കം മുന്‍പ് നിര്‍ദേശിച്ചതുപോലെ സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്നണി ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

















