നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ ആരോഗ്യസംരക്ഷണവും പരിഗണിക്കുന്നവരാണ് ഇന്നത്തെ തലമുറ. പ്രോട്ടീന്റെ കലവറയായ ഭക്ഷണങ്ങൾക്ക് ഇന്ന് പ്രിയമേറുന്നുണ്ട്. എന്നാലിന്ന് ഏറ്റവും ഹെൽത്തിയായ ഒരു വിഭവം തന്നെയുണ്ടാക്കിയാലോ. രുചിയേറുന്ന ഈ ഹെൽത്തി ചിക്കൻ ഓട്സ് ആരും വേണ്ടെന്ന് പറയില്ല.
ചേരുവകൾ
ഓട്സ് – 1 കപ്പ്
എല്ലില്ലാത്ത ചിക്കൻ – 150 ഗ്രാം, ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്
എണ്ണ – 1 ടീസ്പൂൺ
സവാള – 1 ചെറിയത്, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1, ചെറുതായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തക്കാളി – 1 ചെറിയത്, ചെറുതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി – ¼ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല / ചാട്ട് മസാല – ½ ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
വെള്ളം – 1½ മുതൽ 2 കപ്പ് വരെ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കുക. സവാളയും പച്ചമുളകും ചേർത്ത് സവാള മൃദുവാകുന്നതുവരെ വഴറ്റുക.
.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
.തക്കാളി ചേർത്ത് നന്നായി ഇളക്കുക.
.ചിക്കൻ, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിക്കാം.
.ഇതിലേക്ക് ശേഷം ഓട്സ് ചേർത്ത് നന്നായി ഇളക്കുക.
.1½–2 കപ്പ് വെള്ളം ചേർത്ത് ഈ മിശ്രിതം തിളപ്പിക്കുക.
.ഓട്സ് നന്നായി വെന്ത് വെള്ളം വറ്റി കട്ടിയാകുന്നത് വരെ വേവിക്കുക.
.അവസാനം മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം

















