കുംഭമേള വൈറൽ പെൺകുട്ടിയ്ക്ക് കോടതിയിൽ നിന്ന് ആശ്വാസം. പെൺകുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പെൺകുട്ടിയുടെ വാദംകൂടി കേട്ട് വീണ്ടും തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുത്തിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് കാണിക്കാൻ വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയത്. ഇത് സ്വാഭാവിക നീതിക്ക് ലംഘനമെന്നായിരുന്നു പെൺകുട്ടിയുടെ വാദം.