India

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം; മുംബൈയിലാണ് സമരം നടത്തുക

അനുമതി ലഭിച്ചില്ലെങ്കിലും പ്രതി ഷേധവുമായി മുന്നോട്ട് പോകും.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം നടത്തും. മുംബൈയിലാണ് സമരം നടത്തുക. ഗ്യാനേഷ് കുമാർ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകനെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാർ പദവി ഒഴിയണം. ക്രിമിനൽ കുറ്റം ചുമത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന രീതി മാറ്റണം. ശിവാജി പാർക്കിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റാലി നടത്താമെങ്കിൽ സിജെപിക്ക് പ്രതിഷേധിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അനുമതി ലഭിച്ചില്ലെങ്കിലും പ്രതി ഷേധവുമായി മുന്നോട്ട് പോകും.

മുബൈ പൊലീസ് ഡൽഹി പൊലിസിനെ പോലെ പെരുമാറില്ലെന്നാണ് വിശ്വാസം. മുംബൈ പൊലീസ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജന്തർ മന്ദർ പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും സുപ്രിം കോടതി റദ്ദാക്കിയിട്ടുണ്ട്. താൻ പോകുന്നിടത്തെല്ലാം ജനങ്ങൾ പ്രതിക്ഷയോടെയാണ് വരുന്നത്. എല്ലാ പ്രശ്‌നങ്ങൾക്കും തൻ്റെ കയ്യിൽ പരിഹാരമില്ല. എന്നാൽ താൻ പോരാടാൻ തയ്യാർ. വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത ഇല്ല. യന്ത്രത്തിൽ അട്ടിമറി നടത്താൻ കഴിയും. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് അഭിജിത് ദീപ് കെ. BJP തിരഞ്ഞെടുപ്പ് ആരംഭിച്ചത് മഹാരഷ്ട്രയിൽ നിന്ന് അതിനാലാണ് ഗ്യാനേഷ് കുമാറിനെ തിരായ പ്രതിഷേധം മഹാരാഷ്ട്രയിൽ നിന്നും തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിഷേധത്തിലും സോനം വാങ്ങ് ചുകിൻ്റെ പിന്തുണയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിക്കുന്നതിന് ബിജെപിക്ക് എന്താണ് പ്രശ്‌നം. ഈ പ്രതിഷേധത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നു. പൊലീസിന് എന്തു കുറ്റം വേണമെങ്കിലും ചുമത്താം. ഡൽഹിയിൽ പ്രതികരിച്ചതിന് സമാനമായി പ്രതിഷേധക്കാർ പൊലീസിനോട് ഉത്തരവാദിത്തത്തോടെ പ്രതികരിക്കും. ഗ്യാനേഷ് കുമാറിന്റെ വിരൽത്തുമ്പിൽ ആണ് ഇപ്പോൾ ബിജെപി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. പ്രതിഷേധത്തിൽ തങ്ങൾ കോൺഗ്രസുമായി കൈ കോർക്കുന്നില്ല. ആരുടെയും സഹായം തേടിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : cjp protest against gyanesh kumar in mumbai