മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തോടെ കോൺഗ്രസ് പ്രക്ഷുബ്ധം. അടൂർ പ്രകാശിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം.അതാണ് എന്റെ ശൈലി. കഴിഞ്ഞ നാലു മാസവും സർക്കാരിന് ഒപ്പമാണ് താൻ. എന്തു കിട്ടിയാലും തന്നെ പ്രതിയാക്കാൻ ആണ് ശ്രമം എന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായം ഉള്ളവരും അഭിപ്രായം ഇല്ലാത്തവരും ഉണ്ടാകും. അല്ലാതെ അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി വെട്ടി ഇല്ലാതാക്കുന്ന പാർട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ കേൾക്കേണ്ട വേദിയിൽ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ രാഷ്ട്രീയ ചരിത്രം അങ്ങനെയാണ്. എന്തു കിട്ടിയാലും കെ സി വേണുഗോപാലിനെ പ്രതിയാക്കാൻ ആണ് ശ്രമം. ചിലർക്ക് അതാണ് ഇഷ്ടമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
Story Highlights : K.C. Venugopal disowns Adoor Prakash