വീടുകളിൽ എളുപ്പത്തിൽ തയാറാക്കാവുന്ന പ്രശസ്തമായ ഇറ്റാലിയൻ ഡെസേർട്ട് ‘തിരാമിസു’വിന്റെ (Tiramisu) റെസിപ്പി നോക്കാം.
ചേരുവകൾ
മുട്ട: 5 എണ്ണം (മുട്ടയുടെ മഞ്ഞ)
പഞ്ചസാര: 1/2 കപ്പ്
വിപ്പിംഗ് ക്രീം: 1 കപ്പ് (250 ml)
ക്രീം ചീസ്: 1 കപ്പ്
ബിസ്കറ്റ്: മാരി ഗോൾഡ് ബിസ്കറ്റ് (ഇല്ലെങ്കിൽ റസ്ക്)
കോഫി പൗഡർ
കൊക്കോ പൗഡർ: മുകളിൽ തൂവുന്നതിനായി
വാനില എസ്സെൻസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ 5 മുട്ടയുടെ മഞ്ഞയും അര കപ്പ് പഞ്ചസാരയും എടുക്കുക. ഇനി ഇത് ഡബിൾ ബോയിലിങ് ചെയ്യണം. അടിയിൽ വെള്ളം തിളപ്പുന്ന പാത്രത്തിന് മുകളിൽ ഈ ബൗൾ വച്ച് വിസ്കോ ബീറ്ററോ ഉപയോഗിച്ച് അടിച്ചെടുക്കണം. നല്ല ക്രീം പരുവത്തിലാക്കു. ആവശ്യമെങ്കിൽ ഇതിലേക്ക് വാനില എസൻസും ചേർക്കാം. ഇനി ഇത് തണുക്കാൻ മാറ്റിവയ്ക്കുക. വേറൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം എടുത്ത് സ്റ്റിഫ് ആകുന്നത് വരെ ബീറ്റ് ചെയ്ത് മാറ്റിവെക്കണം. തണുത്ത മുട്ട-പഞ്ചസാര മിശ്രിതത്തിലേക്ക് ഒരു കപ്പ് ക്രീം ചീസ് ചേർത്ത് ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന വിപ്പിംഗ് ക്രീമും കൂടി ചേർത്ത് പതുക്കെ മിക്സ് ചെയ്യാം.