എറണാകുളം കളമശ്ശേരിയില്‍ യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ പിടിയില്‍. ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇരിക്കാവ് സ്വദേശി ശ്രീരാജ്, തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരാണ് അറസ്റ്റിലായത്. സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നത്. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്.