World

ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. അവസാന പുസ്തകവുമായി ബന്ധപ്പെട്ടുള്ള എഴുത്തുകൾ നടത്തുന്നതിനിടെ വീട്ടിൽ വച്ച് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. 2023ൽ അദ്ദേഹം കേരളം സന്ദർശിച്ചിരുന്നു.