മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് എ ബദറുദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക. FIR രജിസ്റ്റർ ചെയ്യണമെന്ന് ED യും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട SIT അന്വേഷണത്തിൽ ചോദ്യം ചെയ്യൽ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നു.
ഇ ഡി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഹവാല ഇടപാടിൽ ഉൾപ്പടെ പങ്ക് സംശയിക്കുന്ന മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നത്. ഇ ഡി അന്വേഷണ ഘട്ടത്തിൽ റെയ്ഡ് നടത്തിയ ഹസൻ വാരിസിനെയാണ് ആദ്യം ചോദ്യം ചെയ്തത്. മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് മൊഴി നൽകി.മുഹമ്മദ് റിയാസ് സുഹൃത്ത് മാത്രമാണ്.ഇ.ഡി മൊഴി രേഖപ്പെടുത്തിയത് ഭയപ്പെടുത്തിയാണ്.
മകളെ കേസിൽ കുടുക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസ് മൊഴി നൽകി. ഒപ്പം ഇ ഡിയ്ക്ക് നൽകിയ മൊഴി പിൻവലിക്കൽ സത്യവാങ്മൂലവും SIT ക്ക് ഹസൻ വാരിസ് കൈമാറി. ഷൈജൽ മുഹമ്മദിന്റെ മൊഴിയും രേഖപ്പെടുത്തി. ഷൈജലിനു മൂന്നു കോടി രൂപ നൽകിയതായി വീണ.ടി ഡയറിയിൽ രേഖപ്പെടുത്തിയെന്നും ED റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും CMRL ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും മുഹമ്മദ് റിയാസ് ഉൾപ്പടെ ഉള്ളവരെ ചോദ്യം ചെയ്യുക.
Story Highlights : Masappadi case Verdict tomorrow on the petition seeking the registration of an fir against pinarayi vijayan and muhammed riyas















