സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് കൂടിയിരിക്കുന്നത്.
ഇതോടെ സ്വർണം ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് ഒറ്റയടിക്ക് പവന് 840 രൂപയോളം വർധിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.















