കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം പന്ത്രണ്ടാമത് സംസ്ഥാന വാർഷിക പൊതുസമ്മേളനം കളമശ്ശേരി എസ്.സി.എം.എസ്. കോളേജിൽ നടന്നു. മന്ത്രി വി.ഇ .അബ്ദുൽ ഗഫൂർ സമ്മേളനം ഉത്ഘാടനം ചെയ്തു. കളമശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ് ബി സംസ്ഥാന സെക്രട്ടറി വിനോദ് . ബി. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എഫ് ബി ഭാരവാഹികളായ കെ.ജെ. വർഗീസ്, അലി പുല്ലാര, മണികണ്ഠൻ . ജി, വിജയകുമാരി. കെ.വൈഷ്ണവ് , സലിം കെ.ബി, അൻസാർ .എ, രാജേഷ്.പി.ആർ. തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പുരോഗതിക്കായി 1967-ൽ രൂപം നൽകിയ സംസ്ഥാന സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി) എന്ന സംഘടന.
കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം പന്ത്രണ്ടാമത് സംസ്ഥാന വാർഷിക പൊതുസമ്മേളനം കളമശ്ശേരി എസ്.സി.എം.എസ്. കോളേജിൽ നടന്നു. മന്ത്രി വി.ഇ .അബ്ദുൽ ഗഫൂർ സമ്മേളനം ഉത്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗങ്ങളുടെ പെൻഷൻ വർദ്ധനവ് സർക്കാറിന്റെ പരിഗണനയിലുണ്ട്. ഭിന്നശേഷി കാരുടെ ആവശ്യങ്ങൾ പലതും ന്യായമാണ്. അതിനാൽ സർക്കാർ അത്തരം കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കളമശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ് ബി സംസ്ഥാന സെക്രട്ടറി വിനോദ് . ബി. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എഫ് ബി ഭാരവാഹികളായ കെ.ജെ. വർഗീസ്, അലി പുല്ലാര, മണികണ്ഠൻ . ജി, വിജയകുമാരി. കെ.വൈഷ്ണവ് , സലിം കെ.ബി, അൻസാർ .എ, രാജേഷ്.പി.ആർ. തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പുരോഗതിക്കായി 1967-ൽ രൂപം നൽകിയ സംസ്ഥാന സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി) എന്ന സംഘടന















