നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക. സുഹൈലിനെ കൂടാതെ മിനി കൂപ്പറിൽ ഉണ്ടായിരുന്ന നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്ക് മദ്യം വിളമ്പിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവടങ്ങളിലെ ബാറുകളെക്കതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.