മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് ഗുണ്ട ഔറംഗസേബിനെ പൊലീസ് അറസ്റ്റു ചെയ്തു. മേയിലാണ് മോഡലിങ്ങിന്റെ മറവിലുള്ള സെക്സ് റാക്കറ്റ് കേസ് നടന്നത്. കേസിൽ ഔറംഗസേബിന്റെ വനിതാ സുഹൃത്ത് ഉൾപ്പെടെ 6 പേർ അറസ്റ്റിലായിരുന്നു. വനിതാ സുഹൃത്ത് മൂന്നാം പ്രതിയായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.
അതിനുശേഷം ഔറംഗസേബ് അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തി. കെട്ടിച്ചമച്ച കേസാണ് എന്നായിരുന്നു പ്രചാരണം. തുടർന്ന്, അതിജീവിത മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു.















