ഒരു മനുഷ്യ ശരീരത്തില്‍ അനാവശ്യമായി എന്തെങ്കിലും വളര്‍ച്ചകള്‍ ഉണ്ടായാല്‍ അത് ശരീര സൗന്ദര്യത്തെ വല്ലാതെ ബാധിക്കും. അത് മാനസിക പ്രശ്നങ്ങള്‍ക്കും കോണ്‍ഫിഡന്‍സിനെയും ബാധിക്കും. അത്തരമൊരു പ്രശ്നമാണ് ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകള്‍ക്ക് മുകളിലായി രൂപപ്പെടുന്ന, കട്ടിയുള്ളതും ഉയര്‍ന്നു നില്ക്കുന്നതുമായ പാടുകള്‍. അഥവാ’കീലോയിഡ്’ (Keloid) എന്ന് വിളിക്കുന്ന അവസ്ഥകള്‍. ശരീരത്തിന്റെ ഏത് ഭാഗത്തും ഇവ ഉണ്ടാകാം. എങ്കിലും ചെവികള്‍, തോളുകള്‍, പുറംഭാഗത്തിന്റെ മുകള്ഭാഗം, നെഞ്ച് എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ഇത് നമ്മുടെ ആത്മവിശ്വാസത്തിന്റെ മുകളില്‍ കരിനിഴള് വിരിക്കുന്നവയുമണ്.
കീലോയിഡുകള്ക്ക് ചികിത്സയുണ്ടോ എന്ന ആശങ്കയാണ് മറ്റൊന്ന്. എന്നാല്‍, ഇത്ര നിസ്സാരമായ കാര്യത്തിന് ചികിത്സ നടത്തുന്നതും, പണം ചിലഴിക്കുന്നതും ബുദ്ധിയാണോ എന്നു ചിന്തിക്കുന്നവരും കുറവല്ല. കീലോയിഡുകള് ഒരു പ്രശ്നമായി കാണുന്നവര്‍ക്ക് ഇനി ചിന്തിക്കുകയേ വേണ്ട. നേരെ എസ്.കെ. ഹോസ്പിറ്റലില്ലേക്കു വിട്ടോളൂ. അവിടെ നിങ്ങളെ കാത്ത് അനുഭവ സമ്പത്തുള്ള ഒരു ഡോക്ടറുണ്ട്. കീലോയിഡുകളെ പൊരുതി തോല്‍പ്പിക്കാന്‍ ശേഷിയുള്ള SK ഹോസ്പിറ്റലിന്റെ സ്വന്തം ഡോക്ടര്‍ ശാരികാ ചന്ദ്രന്.
കീലോയിഡുകള് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകില്ല. എന്നാല്‍, ഇവയുടെ രൂപമോ അനുഭവപ്പെടുന്ന രീതിയോ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍, ഇത്തരം പാടുകള്‍ നിരപ്പാക്കാനോ നീക്കം ചെയ്യാനോ സാധിക്കും. നിങ്ങളെ മാനസികമായും ശാരീരികമായും സമാധാനിപ്പിക്കാന്‍ കഴിയുന്ന ഡോക്ടര്‍ കൂടിയാണ് ശാരികാ ചന്ദ്രന്. ശസ്ത്രക്രീയകള്‍ ചെയ്യുന്നതു വഴിയുണ്ടാകുന്ന പാടുകള്‍ തൊട്ട്, ഇത്തരം കീലോയ്ഡ്സുകള് വരെ നീക്കം ചെയ്യാന്‍ സാധിക്കുന്ന ചികിത്സ SK വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്‍സള്‍ട്ടന്റ് ഈസ്തറ്റിക്സ് പ്രാസ്റ്റിക് സര്ജന് കൂടിയാണ് ശാരിക ചന്ദ്രന്. വിളിച്ചു ബുക്ക് ചെയ്യൂ. ഡോക്ടറെ കാണൂ. വിളിക്കേണ്ട നമ്പര്‍ 8848 013491
- കീലോയ്ഡിന്റെ ലക്ഷണങ്ങള്‍
ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകള്‍ക്ക് ശേഷമാണ് കീലോയിഡുകള് രൂപപ്പെടുന്നത്. ചിലപ്പോള്‍, മുറിവുണ്ടായി മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ ശേഷമായിരിക്കും ഇത്തരം പാടുകള്‍ പ്രത്യക്ഷപ്പെടുക. ചെവി, തോള്, പുറംഭാഗത്തിന്റെ മുകള്ഭാഗം അല്ലെങ്കില്‍ നെഞ്ച് എന്നിവിടങ്ങളില്‍ കട്ടിയുള്ള പാടുകള്‍ രൂപപ്പെടുന്നു. തിളക്കമുള്ളതും, രോമങ്ങളില്ലാത്തതും, മുഴകള്‍ പോലെ ഉയര്‍ന്നുനില്‍ക്കുന്നതുമായ ചര്‍മ്മം. ഇത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന വളര്‍ച്ച കാണിച്ചേക്കാം; ചില കീലോയിഡുകള് വര്‍ഷങ്ങളോളം വളര്ന്നുകൊണ്ടിരിക്കാം. ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് ചുവപ്പ്, തവിട്ട് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറങ്ങളില്‍ കാണപ്പെടുന്നു. കീലോയിഡുള്ള ഭാഗത്ത് ചൊറിച്ചില്‍, വേദന, അല്ലെങ്കില്‍ നീറ്റല്‍ (എരിച്ചില്‍) അനുഭവപ്പെടാം.
കീലോയിഡുകളുടെ വലിപ്പം ഏതാനും മില്ലിമീറ്റര്‍ മുതല്‍ 700 മില്ലിമീറ്ററോ അതില്‍ കൂടുതലോ ആകാം. അതായത്, ഒരു ചെറുപയറിന്റെ വലിപ്പം മുതല്‍ ഫുട്ബോളിന്റെ വലിപ്പം വരെയാകാം ഇവയുടെ വ്യാപ്തി. ഇവയുടെ ഘടന മൃദുവായതോ (മാവ് പോലെ), അല്ലെങ്കില്‍ ഉറച്ചതും റബ്ബര്‍ പോലെയുള്ളതോ ആകാം.















