മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘L360’ എന്നാണ് ചിത്രത്തിന് താത്കാലിക പേര് നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ കൂടിയാണിത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. സംവിധായകൻ തരുൺ മൂർത്തി ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftharun.moorthy%2Fposts%2Fpfbid02qLkF486zn6mFyAtX6bX6Z46UaZYAFQRcM6X57VrCj2fnrwGm8UQ4Z3quzxiZ7JQHl&show_text=true&width=500
ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ വെെകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Read More…….
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയ്ക്ക് സഹോദരൻ: 58ാം വയസിൽ രണ്ടാമത്തെ മകന് ജന്മം നൽകി ചരൺ
നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍.
അതേസമയം, എമ്പുരാന് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.