റിയാദ് ∙ നീറ്റ് പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി 135 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. ഇൻസ്റ്റന്റ് ഡോക്ടർ സീരീസ് എന്ന് പേരിട്ടിരിക്കുന്ന പരിശീലനം ഈ 20 മുതൽ ഓൺലൈനായി നടത്തും. മത്സര പരീക്ഷകൾക്കായി തയാറെടുക്കേണ്ട വിധം പരിശീലിപ്പിക്കും. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി കോർ ഫാക്കൽറ്റിയും സീനിയർ സ്പെഷലിസ്റ്റും (എമർജൻസി മെഡിസിൻ) ഖലീഫ യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഡാനിഷ് സലീമിന്റെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ അധ്യാപകരും ഡോക്ടർമാരും വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കും. 10 വർഷത്തെ നീറ്റ് ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ക്ലാസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുത്ത് ഉന്നത വിജയം നേടാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. 500 പേരെ പരിശീലിപ്പിക്കും. താൽപര്യമുള്ളവർക്ക് വാട്ട്സാപ്പിൽ റജിസ്റ്റർ ചെയ്യാം: +971543229664
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ