ദുബായ് ∙ അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ആദ്യ 5 ദിവസത്തിൽ 30,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ദുബായ് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് ഇസ്ലാമിക് അഫേഴ്സ്, ദുബായ് പൊലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ആംബുലൻസ് എന്നിവരുടെ സഹകരണത്തോടെയാണ് അൽഖൂസ്, അൽനഹ്ദ, ഖിസൈസ്, സോനാപൂർ, ടീകോം എന്നിവിടങ്ങളിൽ കിറ്റ് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ വിവിധ കോളജ് അലമ്നൈകളും ദുബായിലെ വിവിധ വാണിജ്യ – വ്യാപാര സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്. അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, സെക്രട്ടറി എ. എസ് ദീപു, മുഹമ്മദ് നൗഷാദ്, വെങ്കിട്ട് മോഹൻ, മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, സിഡിഎ എക്സിക്യൂട്ടീവ് അഹ്മദ് അൽ സാബി, ഖാലിദ് നവാബ് ദാദ് കോഡാ എന്നിവരാണ് നേതൃത്വം നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ