കൊല്ലം: ചടയമംഗലം പോരേടത്ത് ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കേസില്‍ പ്രതി സനൽ റിമാൻഡിലാണ്. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
- ഭാരത് അരി ഇനി റെയില്‍വേ സ്റ്റേഷനിലും കിട്ടും; വൈകിട്ട് രണ്ട് മണിക്കൂര്‍ വിൽപ്പന നടത്തും
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
















