മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ അവസാനിച്ചു. അംബേദ്കർ സ്തൃതി മണ്ഡലപമായ ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് നേതാക്കൾ യാത്ര അവസാനിപ്പിച്ചത്.
പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട് , കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ട് വച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച ലേസർ ഷോയും ഉണ്ടായിരുന്നു.
മുംബൈ ശിവാജി പാർക്കിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം നടക്കും. ഇൻഡ്യ മുന്നണി നേതാക്കളായ എം.കെ. സ്റ്റാലിൻ, ശരത് പവാർ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, അഖിലേഷ് യാദവർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കുമെങ്കിലും നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്ർറെ നേതൃത്വത്തിൽ ശക്തി പ്രകടനം നടക്കും. ഇന്ത്യാ മുന്നണി നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇടത് പാർട്ടികളുടെ പങ്കാളിത്തം ഉറപ്പില്ല. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും നേർക്കു നേർ മത്സരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്. വന്നില്ലെങ്കിൽ കാരണം അവരാണ് പറയേണ്ടതെന്നായിരുന്നു എഐസിസി ജന.സെക്രട്ടറി കെസി. വേണുഗോപാലിന്ർറെ പ്രതികരണം.
തെരെഞ്ഞെടുപ് പ്രഖ്യാപനത്തിനു ശേഷമുള്ള ഇൻഡ്യ മുന്നണിയുടെ ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയിൽ നടക്കുന്നത്. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
സംഘർഷ ഭൂമിയായ മണിപ്പൂരിൽ നിന്നാണ് ജനുവരി 14ന് രാഹുൽഗാന്ധി യാത്ര ആരംഭിച്ചത്. 14 സംസ്ഥാനങ്ങളിലായി അറുപത് ശതമാനത്തിലേറെ ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ