ന്യൂഡൽഹി: 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 2023 ഡിസംബർ 14 ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ MV Ruen എന്ന കപ്പലാണ് അവർ കടൽകൊള്ളയ്ക്കായി ഉപയോഗിച്ചിരുന്നത്. ആ കപ്പലാണ് ഇന്നലെ (മാർച്ച് 15) ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ തടഞ്ഞത്.
ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. കപ്പല്‍ തടഞ്ഞതിനെ തുടർന്ന് കടൽക്കൊള്ളക്കാർ ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെ വെടിയുതിർത്തു. എന്നാല്‍ ഇന്ത്യൻ നാവിക സേന ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തട്ടിയെടുത്ത കപ്പൽ ഉയർത്തുന്ന ഭീഷണി നിർവീര്യമാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ നടപടികൾ കൈക്കൊള്ളുകയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
കപ്പലുകൾക്കും നാവികർക്കും നേരെയുള്ള കടൽക്കൊള്ളക്കാരുടെ ഭീഷണി നിർവീര്യമാക്കേണ്ടത് ആവശ്യമാണ് എന്ന് നാവികസേന എക്സിൽ കുറിച്ചു. MV Ruen എന്ന കപ്പല്‍ ഉപയോഗിച്ച് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഹൈജാക്ക് ചെയ്യാനുള്ള സോമാലിയൻ കടൽക്കൊള്ളക്കാരുടെ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ത്യൻ നാവിക സേന അറിയിച്ചു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ