മക്ക ∙ ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും റമസാനിൽ ഉംറ ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി ഹജ് ഉംറ മന്ത്രാലയം. റമസാനിൽ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുമതി നല്‍കില്ല. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താല്‍ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും.
ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് നുസ്ക് ആപ്ലിക്കേഷനില്‍ അപേക്ഷ നല്കുമ്പോള് റമസാനില്‍ ഉംറ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ